സ്‌കോഡ സൂപ്പേര്‍ബ് സ്‌പോര്‍ട്‌ലൈന്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി

സ്‌കോഡ സൂപ്പേര്‍ബ് സ്‌പോര്‍ട്‌ലൈന്‍ വകഭേദത്തെ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. 28.99 ലക്ഷം രൂപ വിലയിലാണ് പുറത്തിറങ്ങിയിരിക്കുന്നത്. 31.49 ലക്ഷം രൂപയാണ് സൂപ്പേര്‍ബ് സ്‌പോര്‍ട്‌ലൈന്‍ ഡീസല്‍ മോഡലിന് വിപണിയില്‍ വില.

വൈറ്റ്, ഗ്രെയ് നിറപതിപ്പുകള്‍ തെരഞ്ഞെടുക്കാനും സൂപ്പേര്‍ബ് സ്‌പോര്‍ലൈനില്‍ കമ്പനി അവസരം നല്‍കുന്നുണ്ട്. ഇരുണ്ട ഹെഡ്‌ലാമ്പുകളും ഫോഗ്‌ലാമ്പുകളും സെഡാന്റെ മുഖച്ഛായ കൂടുതല്‍ ഗൗരവപ്പെടുത്തും. ബ്ലാക്/ഗ്രെയ് നിറശൈലി തുളുമ്പുന്ന 17 ഇഞ്ച് അലോയ് വീലുകള്‍ സൂപ്പേര്‍ബ് സ്‌പോര്‍ട്‌ലൈനിന്റെ സവിശേഷതയാണ്.

യാത്രക്കാരുടെ സുരക്ഷയ്ക്കായി ആറു എയര്‍ബാഗുകളാണ് സ്‌കോഡ സൂപ്പേര്‍ബ് സ്‌പോര്‍ട്‌ലൈനില്‍ ഒരുങ്ങുന്നത്. ആന്റി ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ഹില്‍ ബ്രേക്ക് അസിസ്റ്റ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, മുന്‍ പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, പിന്‍ ക്യാമറ തുടങ്ങിയ സംജ്ജീകരണങ്ങളും കാറില്‍ ഒരുക്കിയിട്ടുണ്ട്.

1.8 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍, 2.0 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനുകളാണ് കാറില്‍ തുടിക്കുന്നത്. പെട്രോള്‍ എഞ്ചിന്‍ 180 bhp കരുത്തും 250 Nm torque ഉം പരമാവധി സൃഷ്ടിക്കും. ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് പെട്രോള്‍ മോഡലില്‍. 177 bhp കരുത്തും 350 Nm torque മുള്ള ഡീസല്‍ എഞ്ചിനില്‍ ആറു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് പ്രവര്‍ത്തിക്കും.

Top