സ്‌കോഡയുടെ പുതിയ വാഹനമായ സ്‌കാല ഹാച്ചബാക്ക് വിപണിയില്‍ അവതരിപ്പിച്ചു

സ്‌കോഡയില്‍ നിന്ന് പുറത്തിറങ്ങാനൊരുങ്ങുന്ന ഏറ്റവും പുതിയ വാഹനമായ സ്‌കാല ഹാച്ച്ബാക്ക് അവതരിപ്പിച്ചു. 2019 പകുതിയോടെ ഈ വാഹനം വിപണിയില്‍ എത്തുമെന്നാണ് കമ്പനി വ്യക്തമാക്കിയത്.

ക്രോം ആവരണം നല്‍കിയിട്ടുള്ള സ്‌കോഡയുടെ സിഗ്‌നേച്ചര്‍ ഗ്രില്ല്, ഡിആര്‍എല്‍ ഉള്‍പ്പെടെ നല്‍കിയിട്ടുള്ള എല്‍ഇഡി ഹെഡ്‌ലാമ്പ് ക്ലെസ്റ്റര്‍, വലിയ എയര്‍ഡാം, ഫോഗ്‌ലാമ്പ് എന്നിവയാണ് സ്‌കാലയുടെ മുന്‍വശത്തെ അലങ്കരിക്കുന്നത്. ബ്ലാക്ക് ആവരണത്തിലുള്ള ടെയില്‍ ലൈറ്റ്, ഹാച്ച്‌ഡോറില്‍ നല്‍കിയിട്ടുള്ള സ്‌കോഡ ലോഗോ, എന്നിവയ്ക്ക് പുറമെ, ബ്ലാക്ക് റൂഫും സ്‌പോയിലറും സ്‌കാലയുടെ സൗന്ദര്യം വര്‍ധിപ്പിക്കുന്നു.

കോക്പിറ്റ് മാതൃകയില്‍ വളരെ ആഡംബരമായ ഉള്‍വശമാണ് പുതിയ ഹാച്ച്ബാക്കില്‍ ഒരുക്കിയിരിക്കുന്നത്. 9.2 ഇഞ്ച് ഫ്രീ സ്റ്റാന്‍ഡിങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം. ടു സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റ്, 10.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ എന്നിവയാണ് ഇന്റീരിയറിലെ പ്രധാന ഫീച്ചറുകള്‍.

പെട്രോള്‍, ഡീസല്‍, സിഎന്‍ജി എന്‍ജിനുകളില്‍ സ്‌കാല പുറത്തിറങ്ങും. 1.0 ടിഎസ്‌ഐ പെട്രോള്‍ എന്‍ജിന്‍ 114 ബിഎച്ച്പി പവറും 250 എന്‍എം ടോര്‍ക്കും, 1.5 ടിഎസ്‌ഐ പെട്രോള്‍ എന്‍ജിന്‍ 148 ബിഎച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കുമേകും.

Top