റാപ്പിഡ് റൈഡര്‍ പ്ലസ് വിപണിയില്‍ അവതരിപ്പിച്ച് സ്‌കോഡ ; വില 7.99 ലക്ഷം രൂപ

സ്‌കോഡ തങ്ങളുടെ ജനപ്രിയ മോഡലായ റാപ്പിഡിന്റെ പുതിയ വേരിയന്റായ റൈഡര്‍ പ്ലസ് വിപണിയില്‍ അവതരിപ്പിച്ചു. 7.99 ലക്ഷം രൂപയാണ് പുതിയ വകഭേദത്തിന്റെ വില. കാന്‍ഡി വൈറ്റ്, കാര്‍ബണ്‍ സ്റ്റീല്‍, ബ്രില്യന്റ് സില്‍വര്‍, ടോഫി ബ്രൗണ്‍ എന്നീ നാല് കളര്‍ ഓപ്ഷനുകളില്‍ പുതിയ റാപ്പിഡ് റൈഡര്‍ പ്ലസ് തെരഞ്ഞെടുക്കാന്‍ സാധിക്കും.

സി-സെഗ്മെന്റ് സെഡാന്റെ പ്രീമിയം ആകര്‍ഷണം വര്‍ധിപ്പിക്കുന്നതിനായി സിഗ്‌നേച്ചര്‍ ബട്ടര്‍ഫ്‌ലൈ ഗ്രില്‍, ഗ്ലോസി ബ്ലാക്ക് ഫിനിഷ്ഡ് ബി പില്ലറുകള്‍, ക്രോംഡ് വിന്‍ഡോ ലൈന്‍, ബ്ലാക്ക് സൈഡ് ഡെക്കലുകള്‍, ട്രങ്ക് ലിഡ് അലങ്കാരങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ബ്ലാക്ക് സ്ലേറ്റുകളുമായാണ് സ്‌കോഡ റാപ്പിഡ് റൈഡര്‍ പ്ലസ് വരുന്നത്.

ടു-ടോണ്‍ എബോണി സാന്‍ഡ് ക്യാബിന്‍ തീം പോലുള്ള സവിശേഷതകള്‍ ഇന്റീരിയറിന് ലഭിക്കുന്നതും സ്വാഗതാര്‍ഹമാണ്. ഐവെറി സ്ലേറ്റ് സീറ്റ് അപ്‌ഹോള്‍സ്റ്ററി, റാപ്പിഡ് ലിഖിതങ്ങളുള്ള സ്റ്റെയിന്‍ലെസ് സ്റ്റീല്‍ സ്‌കഫ് പ്ലേറ്റുകള്‍, മിറര്‍ലിങ്കിന് അനുയോജ്യമായ സ്മാര്‍ട്ട് ലിങ്ക് സാങ്കേതികവിദ്യയുള്ള 16.51 സെന്റിമീറ്റര്‍ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ സ്മാര്‍ട്ട്‌ഫോണ്‍ സംയോജനം, ക്ലൈമാട്രോണിക് സാങ്കേതികവിദ്യ തുടങ്ങിയവ അകത്തളത്തെ സവിശേഷതകളാണ്.

പുതിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം യുഎസ്ബി, ഓക്‌സ്-ഇന്‍, ബ്ലൂടൂത്ത് ഓപ്ഷനുകളും പിന്തുണയ്ക്കുന്നു. ക്രമീകരിക്കാവുന്ന ഡ്യുവല്‍ റിയര്‍ എസി വെന്റുകള്‍, മുന്നിലും പിന്നിലുമുള്ള സെന്റര്‍ കണ്‍സോളിലെ 12 വി പവര്‍ സോക്കറ്റ്, ക്രമീകരിക്കാവുന്ന മള്‍ട്ടി-ഫങ്ഷണല്‍ സ്റ്റിയറിംഗ് വീല്‍, ക്രമീകരിക്കാവുന്ന ഹെഡ്റെസ്റ്റുകള്‍, മടക്കാവുന്ന ആംറെസ്റ്റുകള്‍, റിമോട്ട് കണ്‍ട്രോള്‍ സെന്‍ട്രല്‍ ലോക്കിംഗ് സിസ്റ്റം എന്നിവയാണ് റാപ്പിഡ് റൈഡര്‍ പ്ലസിലെ മറ്റ് സവിശേഷതകള്‍.

Top