പുതിയ മോഡല്‍ പുറത്തിറക്കി സ്‌കോഡ; എത്തുക ഫാബിയയുടെ നാലാം തലമുറ

ഗോള വിപണികള്‍ ലക്ഷ്യമാക്കി സ്‌കോഡയുടെ ഹാച്ച്ബാക്ക് എത്തി. വാഹന പ്രേമികളുടെ ആകാംക്ഷകള്‍ക്ക് വിരാമമിട്ടാണ് ചെക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡയുടെ ഹാച്ച്ബാക്ക് വാഹനമായ ഫാബിയയുടെ നാലാം തലമുറ മോഡല്‍ അവതരിപ്പിച്ചത്. മൂന്നാം തലമുറ മോഡലുകളെക്കാള്‍ സിംപിളായി ഒരുങ്ങിയാണ് ഫാബിയയുടെ പുതിയ മോഡല്‍ എത്തിയിട്ടുള്ളത്.

മുന്‍ തലമുറ മോഡലിനെക്കാള്‍ 111 എം.എം. നീളവും 48 എം.എം. വീതിയും കൂട്ടിയാണ് ഫാബിയ എത്തിയിട്ടുള്ളത്. 4107 എം.എം. നീളം, 1780 എം.എം. വീതി, 1460 എം.എം. ഉയരം, 2564 എം.എം. വീല്‍ബേസ് എന്നിങ്ങനെയാണ് പുതിയ ഫാബിയയുടെ അളവുകള്‍. ആരേയും ആകര്‍ഷിക്കാന്‍ കഴിയുന്ന സൗന്ദര്യവും ഫാബിയയില്‍ ഒരുക്കിയിട്ടുണ്ട്. വിദേശ വിപണികള്‍ക്കായാണ് ഫാബിയ ഇത്തവണ എത്തിയിട്ടുള്ളത്.

ഒന്നില്‍ കൂടുതല്‍ എന്‍ജിന്‍ ഓപ്ഷനുകളിലാണ് ഫാബിയ എത്തിയിട്ടുള്ളത്. 78 ബി.എച്ച്.പി. പവറും 93 എന്‍.എം. ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ എന്‍.എ. എന്‍ജിന്‍, 93 ബി.എച്ച്.പി. പവറും 175 എന്‍.എം. ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ ടി.എസ്.ഐ ടര്‍ബോ ചാര്‍ജ്ഡ് എന്‍ജിന്‍ എന്നിവയാണ് ഫാബിയയില്‍ പ്രവര്‍ത്തിക്കുന്നത്.

 

 

Top