സ്‌കോഡ കുഷാക്ക് വില 70,000 രൂപ വരെ വർധിപ്പിച്ചു

സ്കോഡയുടെ മുൻനിര കോംപാക്ട് എസ്‌യുവി കുഷാക്കിന്റെ വില വർധിപ്പിച്ചു. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ വില ലിസ്റ്റ് അപ്‌ഡേറ്റ് ചെയ്‍തതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഇതനുസരിച്ച് ചില വകഭേദങ്ങൾക്ക് 70,000 രൂപ വരെ വർദ്ധനവ് കാണിക്കുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹ്യുണ്ടായ് ക്രെറ്റ , കിയ സെൽറ്റോസ് എന്നിവയ്ക്ക് എതിരാളിയായി സ്കോഡ കഴിഞ്ഞ വർഷം ജൂണിൽ ആണ് കുഷാക്ക് എസ്‌യുവി പുറത്തിറക്കിയിയത്. ഏറ്റവും ഉയർന്ന ശ്രേണിയിലുള്ള കുഷാക്ക് മോണ്ടെ കാർലോ പതിപ്പ് മെയ് 9 ന് കമ്പനി അവതരിപ്പിക്കാൻ ഒരുങ്ങുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് വിലയിൽ വർദ്ധനവ്.

സ്‌കോഡ പുറത്തിറക്കിയ പുതിയ വില പട്ടിക പ്രകാരം, മാനുവൽ ട്രാൻസ്മിഷനോട് കൂടിയ 1.0 ലിറ്റർ TSI പെട്രോൾ എൻജിൻ നൽകുന്ന എൻട്രി ലെവൽ ആക്റ്റീവ് വേരിയന്റിന് കുഷാക്കിന് 30,000 രൂപ വില കൂടും. ലോഞ്ച് വില 10.49 ലക്ഷം രൂപ (എക്സ്-ഷോറൂം) ആയിരുന്നപ്പോൾ, വില നേരത്തെ 50,000 രൂപ മുതൽ 10.99 ലക്ഷം രൂപ വരെ (എക്സ്-ഷോറൂം) വർധിപ്പിച്ചിരുന്നു. മാനുവൽ വേരിയന്റുകളിൽ, കുഷാക്കിന്റെ 1.5 ലിറ്റർ സ്റ്റൈൽ വേരിയന്റിന് 70,000 രൂപ വർദ്ധനയോടെ 17.19 ലക്ഷം രൂപ (എക്സ്-ഷോറൂം) വിലവരും.

Top