സ്‌കോഡ കുഷാഖ് മോണ്ടെ കാർലോ മെയ് 9ന് ലോഞ്ച് ചെയ്യും

സ്‍കോഡയുടെ MQB AO IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ ഉൽപ്പന്നമാണ് സ്‌കോഡ കുഷാക്ക്. കിയ സെൽറ്റോസ്, ഹ്യുണ്ടായ് ക്രെറ്റ തുടങ്ങിയ കൊറിയക്കാർ ആധിപത്യം പുലർത്തുന്ന ഉയർന്ന മത്സരാധിഷ്ഠിത മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലാണ് കുഷാക്കിന്റെ സ്ഥാനം. ആറ് മാസത്തിനുള്ളിൽ 20,000 ബുക്കിംഗുകളാണ് എസ്‌യുവിക്ക് ലഭിച്ചത്. ഇപ്പോഴിതാ, മെയ് 9-ന് മോണ്ടെ കാർലോ എന്ന പുതിയ വേരിയന്റ് അവതരിപ്പിക്കാൻ സ്‌കോഡ ഒരുങ്ങുകയാണ് എന്ന് മോട്ടോറോയിഡ്‍സ് റിപ്പോർട്ട് ചെയ്യുന്നു.

ടോപ്പ് എൻഡ് സ്റ്റൈൽ വേരിയന്റിന് മുകളിലായിരിക്കും മോണ്ടെ കാർലോ വേരിയൻറ് സ്ഥാനം പിടിക്കുക. മറ്റ് സ്‌കോഡകളിൽ കാണുന്നത് പോലെ, മോണ്ടി കാർലോ വേരിയന്റായിരിക്കും പുതിയ ടോപ്പ് എൻഡ് വേരിയന്റ്. റൂഫ്, ഒആർവിഎം തുടങ്ങിയ ബ്ലാക്ഡ്-ഔട്ട് ബിറ്റുകൾ ഉൾപ്പെടെ നിരവധി മാറ്റങ്ങളാണ് എക്സ്റ്റീരിയറിന് ലഭിക്കുക. ഗ്രിൽ പോലുള്ള സ്റ്റാൻഡേർഡ് കുഷാക്കിൽ കാണപ്പെടുന്ന ക്രോം ബിറ്റുകളും ബ്ലാക്ക്-ഔട്ട് ചെയ്യും.

Top