Skoda india rises price

സ്‌കോഡ ഇന്ത്യ വാഹനവിലകള്‍ കൂട്ടുന്നു. പരമാവധി 50,000 രൂപവരെയാണ് വിവധ മോഡലുകള്‍ക്ക് വില കൂടുക. രണ്ട് മുതല്‍ മൂന്നു ശതമാനം വരെ വിലക്കൂടുതല്‍ ഓരോ മോഡലുകള്‍ക്കുമുണ്ടാകുമെന്ന് സ്‌കോഡ അറിയിക്കുന്നു. ജനുവരി 1ന് കൂടിയ വിലകള്‍ പ്രാബല്യത്തില്‍ വരും.

14,000 മുതല്‍ 50,000 രൂപവരെയായിരിക്കും സ്‌കോഡയുടെ വിവിധ മോഡലുകള്‍ക്ക് വില വര്‍ധിക്കുക. നിലവില്‍ റാപിഡ്, ഒക്ടേവിയ, യതി, സൂപ്പര്‍ബ് എന്നീ മോഡലുകളാണ് സ്‌കോഡ ഇന്ത്യയില്‍ വില്‍ക്കുന്നത്. അസംസ്‌കൃതവസ്തുക്കളുടെ വില വര്‍ധിച്ചതും രൂപയുടെ വിനിമയമൂല്യത്തില്‍ വന്ന ഇടിവുമെല്ലാം വിലവര്‍ധനയ്ക്ക് കാരണമായി സ്‌കോഡ ചൂണ്ടിക്കാട്ടുന്നു.

മാരുതിയടക്കമുള്ള കാര്‍നിര്‍മാതാക്കള്‍ ഇതിനകം തന്നെ വിലവര്‍ധന പ്രഖ്യാപിച്ചിട്ടുണ്ട്. മിക്കവരും ജനുവരിയോടെ വിലകൂട്ടുമെന്നു തന്നെയാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.

Top