സ്‌കോഡ  സ്ലാവിയ സെഡാന്‍റെ 1.5 TSI വേരിയന്റ് ഇന്ത്യയിൽ അവതരിപ്പിച്ചു

ചെക്ക് വാഹന നിര്‍മ്മാതാക്കളായ സ്‌കോഡ (Skoda) സ്ലാവിയ സെഡാന്‍റെ 1.5 TSI വേരിയന്റ് ഇന്ത്യയിൽ അവതരിപ്പിച്ചു. വാഹനത്തിന്‍റെ വില 16.19 ലക്ഷം രൂപയിൽ (എക്‌സ് ഷോറൂം) ആരംഭിക്കുന്നതായി കാര്‍ വെയ്‍ല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്‍മിഷനുകളിൽ ടോപ്പ്-എൻഡ് സ്റ്റൈൽ ട്രിമ്മിൽ 1.5 TSI വേരിയന്റ് വാഗ്ദാനം ചെയ്യുന്നു.

1.0 ലിറ്റർ, 1.5 ലിറ്റർ TSI പെട്രോൾ എഞ്ചിനാണ് 2022 സ്കോഡ സ്ലാവിയയ്ക്ക് കരുത്തേകുന്നത്. രണ്ടാമത്തേത് 148bhp-യും 250Nm-ഉം ഉത്പാദിപ്പിക്കാൻ ട്യൂൺ ചെയ്‍തിട്ടുണ്ട്. 1.5 TSI വേരിയന്റിൽ ആറ് സ്പീഡ് മാനുവൽ യൂണിറ്റും ഏഴ് സ്പീഡ് DCT യൂണിറ്റും ലഭ്യമാണ്.

പുറത്ത്, എൽ ആകൃതിയിലുള്ള എൽഇഡി ഡിആർഎൽ, എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ക്രോം സറൗണ്ടോടുകൂടിയ സിഗ്നേച്ചർ ബട്ടർഫ്ലൈ ഗ്രിൽ, ബ്ലാക്ക് വെർട്ടിക്കൽ സ്ലാറ്റുകൾ, ഫോഗ് ലൈറ്റുകൾ, 16 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകൾ, ബൂട്ട് ലിഡിൽ സ്‌കോഡ അക്ഷരങ്ങൾ എന്നിവയാണ് സ്‌കോഡ സ്ലാവിയയുടെ സവിശേഷതകൾ. റാപ് എറൗണ്ട് എൽഇഡി ടെയിൽ ലൈറ്റുകൾ, സ്രാവ് ഫിൻ ആന്റിന, റിയർ ബമ്പർ മൗണ്ടഡ് റിഫ്‌ളക്ടറുകളും ക്രോം ഇൻസെർട്ടും, ബൂട്ട് ലിഡ് ഘടിപ്പിച്ച നമ്പർ പ്ലേറ്റ് റിസെസ്സും ലഭിക്കുന്നു.

പുതിയ സ്‌കോഡ സ്ലാവിയയുടെ ഇന്റീരിയറിൽ ഇലക്ട്രിക് സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, രണ്ട് സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, പൂർണ്ണമായും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പിൻ എസി വെന്റുകൾ, ആംബിയന്റ് എന്നിവ സജ്ജീകരിച്ചിരിക്കുന്നു.

Top