സ്‌കോഡയുടെ പെര്‍ഫോമെന്‍സ് എഡിഷന്‍ ഒക്ടാവിയ ആര്‍എസ് 245 വിപണിയിലേക്ക്‌

ചെക്ക് വാഹനനിര്‍മാതാക്കളായ സ്‌കോഡയുടെ പെര്‍ഫോമെന്‍സ് എഡിഷന്‍ വാഹനമായ ഒക്ടാവിയ ആര്‍എസ് 245 ഉപയോക്താക്കള്‍ക്ക് കൈമാറിത്തുടങ്ങി. വാഹനത്തിന്റെ 200 യൂണിറ്റുകള്‍ മാത്രമാണ് ഇന്ത്യയിലെത്തുന്നത്. വാഹനം വിപണിയിലെത്തുന്നതിന് മുമ്പ് ഓണ്‍ലൈനില്‍ വിറ്റുതീര്‍ത്തത് അടുത്തിടെ വാര്‍ത്തയായിരുന്നു.

സ്‌കോഡയുടെ ഈ പെര്‍ഫോമെന്‍സ് സെഡാന്‍ 36 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. സ്‌കോഡ ഒക്ടാവിയ എന്ന ജനപ്രിയ സെഡാന്‍ മോഡലിന്റെ പെര്‍ഫോമന്‍സ് പതിപ്പാണ് ഒക്ടാവിയ ആര്‍എസ്245. 2.0 ലിറ്റര്‍, നാല് സിലിണ്ടര്‍ ടിഎസ്‌ഐ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്.

ഇത് 242 ബിഎച്ച്പി പവറും 370 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഏഴ് സ്പീഡ് ഡയറക്ട് ഷിഫ്റ്റ് ഗിയര്‍ബോക്‌സാണ് ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.

6.6 സെക്കന്റിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഒക്ടാവിയ ആര്‍എസ് 245ന് കഴിയുമെന്നാണ് സ്‌കോഡ അവകാശപ്പെടുന്നത്. 250 കിലോമീറ്ററാണ് ഈ വാഹനത്തിന്റെ പരമാവധി വോഗത. ഇന്റീരിയറിലാണ് സ്‌പോട്ടി ഭാവം. ഫല്റ്റ് ബോട്ടം സ്റ്റിയറിങ്ങ് വീല്‍, ലെതര്‍ ആവരണമുള്ള സ്‌പോര്‍ട്ട് സീറ്റുകള്‍, ഔഡിയില്‍ നിന്ന് കടമെടുത്ത വെര്‍ച്വല്‍ കോക്പിറ്റ് മാതൃകയിലാണ് സെന്റര്‍ കണ്‍സോള്‍. ഇതില് എട്ട് ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്‌ന്മെന്റ് സിസ്റ്റവും നല്‍കിയിട്ടുണ്ട്.

Top