മികച്ച ഡീലുകളും കിഴിവുകളും വാഗ്ദാനം ചെയ്ത് സ്‌കോഡയും ഫോക്സ്വാഗണും

2024 മാര്‍ച്ചില്‍ മികച്ച ഡീലുകളും കിഴിവുകളും വാഗ്ദാനം ചെയ്ത് സ്‌കോഡയും ഫോക്സ്വാഗണും. ടൈഗണ്‍, വിര്‍റ്റസ് എന്നിവയ്ക്ക് ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ ലഭിച്ചതിനാല്‍ കമ്പനി മികച്ച കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. മാര്‍ച്ച് മാസത്തില്‍, 60,000 രൂപ ക്യാഷ് കിഴിവോടെ ടൈഗണ്‍ മിഡ്സൈസ് എസ്യുവി വാങ്ങാം. 40,000 രൂപ എക്സ്ചേഞ്ച് ബോണസും 30,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടുമായി വാങ്ങുമ്പോള്‍ മൊത്തത്തില്‍ 1.3 ലക്ഷം രൂപ വരെ ലഭിക്കും.

സ്‌കോഡ കുഷാക്കും സ്ലാവിയയും 1.55 ലക്ഷം രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ട് നല്‍കുന്നു, 20,000 രൂപ എക്സ്ചേഞ്ച് ഡിസ്‌കൗണ്ടും 25,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും, ഈ മാസം മൊത്തം രണ്ടു ലക്ഷം രൂപ ലഭിക്കുന്നു. സ്‌കോഡ കുഷാക്കും സ്ലാവിയയും ഒരേ എഞ്ചിന്‍ കോണ്‍ഫിഗറേഷനാണ്. രണ്ട് എഞ്ചിന്‍ വേരിയന്റുകളുണ്ട്- 1.0L 3-സിലിണ്ടര്‍ ടിഎസ്‌ഐ, 1.5L 4-സിലിണ്ടര്‍ TSI. 1.0 എല്‍ വേരിയന്റ് 115 എച്ച്പി പവറും 175 എന്‍എം പരമാവധി ടോര്‍ക്കും വാഗ്ദാനം ചെയ്യുന്നു. 1.5 എല്‍ വേരിയന്റ് 150 എച്ച്പി പവറും 250 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.ഇന്ത്യയില്‍ ഹോണ്ട സിറ്റി, ഹ്യുണ്ടായ് വെര്‍ണ, സ്‌കോഡ സ്ലാവിയ എന്നിവയുടെ എതിരാളിയാണ് ഫോക്‌സ്‌വാഗണ്‍ വിര്‍ടസ്. ഈ കാര്‍ 30,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 30,000 രൂപ എക്സ്ചേഞ്ച് ബോണസും 15,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും സഹിതം റീട്ടെയില്‍ ചെയ്യുന്നു. ഈ മാസം മൊത്തം 75,000 രൂപ കിഴിവ് ലഭിക്കും. ഫോക്‌സ്‌വാഗണ്‍ വിര്‍ടസിന്റെ എന്‍ട്രി ലെവല്‍ വേരിയന്റിന് 11.56 ലക്ഷം രൂപയാണ് വില. റേഞ്ച്-ടോപ്പിംഗ് മോഡലിന് 19.15 ലക്ഷം രൂപയാണ് വില.

ടൈഗണ്‍ മിഡ്സൈസ് ഫൈവ് സീറ്റര്‍ എസ്യുവി നിലവില്‍ അടിസ്ഥാന വേരിയന്റിന് 11.70 ലക്ഷം രൂപയ്ക്കിടയിലുള്ള വിലയില്‍ ലഭ്യമാണ്. അതേസമയം ടോപ്പ്-സ്‌പെക്ക് ട്രിമ്മിന് ഇത് 20 ലക്ഷം രൂപ വരെ ഉയരുന്നു. ഈ എസ്യുവിക്ക് 115 PS ഉം 175 Nm ഉം ഉത്പാദിപ്പിക്കുന്ന 1.0L ത്രീ-സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോളും 150 PS-നും 250 Nm-ഉം ശേഷിയുള്ള 1.5L ഫോര്‍-സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനും മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ തിരഞ്ഞെടുപ്പുകളുമുണ്ട്.

Top