വീണ്ടുമൊരു കമ്മ്യൂണിസ്റ്റ് ചിത്രം‘സഖാവിന്റെ പ്രിയസഖി’ ; ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തെത്തി

ഖാവിന്റെ പ്രിയസഖി, വീണ്ടും വെള്ളിത്തിരയിൽ ഒരു കമ്മ്യൂണിസ്റ്റ് ചിത്രം കൂടി എത്തുകയാണ്.

തിരക്കഥാകൃത്ത് സിദ്ധിഖ് താമരശ്ശേരിയുടെ ആദ്യ സംവിധാന ചിത്രമാണ് സഖാവിന്റെ പ്രിയസഖി.

ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തെത്തി.

നേഹ സക്‌സേനയും, സുധീര്‍കരമനയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.

രാഷ്ട്രീയ പകപോക്കലില്‍ ജീവന്‍ നഷ്ടപ്പെടുന്ന ഒരാളുടെ ഭാര്യ സമൂഹത്തോടും ഭര്‍ത്താവിന്റെ കുടുംബത്തോടും പോരാടി ജീവിതം മുന്നോട്ട് നയിക്കുന്ന കഥയാണ് സിനിമ പറയുന്നത്.

സലിംകുമാര്‍, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ഇന്ദ്രന്‍സ്, ചെമ്പില്‍ അശോകന്‍, അനൂപ്ചന്ദ്രന്‍, ശിവജി ഗുരുവായൂര്‍, ജാഫര്‍ ഇടുക്കി, മേഘാമാത്യു, സുനില്‍ സുഗത, ജോളിബാസ്റ്റിന്‍, കുളപ്പുള്ളി ലീല, നിലമ്പൂര്‍ അയിഷ എന്നിവരും പ്രധാന താരങ്ങളാണ്.

കെ.ജി. രതീഷ് ഛായാഗ്രഹണവും ഹരി ജി. നായര്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു

Top