നേഹ സക്‌സേന ചിത്രം ‘സഖാവിന്റെ പ്രിയസഖി’ ഉടന്‍ തിയേറ്ററുകളിലെത്തും

രോഹിണി എന്ന വ്യത്യസ്തമായ കഥാപാത്രവുമായ് നേഹ സെക്‌സേന വേഷമിടുന്ന സഖാവിന്റെ പ്രിയസഖി ഉടന്‍ തിയേറ്ററുകളിലെത്തും.

തിരക്കഥാകൃത്ത് സിദ്ധിഖ് താമരശ്ശേരിയുടെ ആദ്യ സംവിധാന ചിത്രമാണ് സഖാവിന്റെ പ്രിയസഖി.

ജനകല സിനിമാസിന്റെ ബാനറില്‍ ഖാലിദും, അര്‍ഷാദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

രാഷ്ട്രീയ പകപോക്കലില്‍ ജീവന്‍ നഷ്ടപ്പെടുന്ന ഒരാളുടെ ഭാര്യ സമൂഹത്തോടും ഭര്‍ത്താവിന്റെ കുടുംബത്തോടും പോരാടി ജീവിതം മുന്നോട്ട് നയിക്കുന്ന കഥയാണ് സിനിമ പറയുന്നത്.

നേഹാസക്‌സേനയും , സുധീര്‍കരമനയും പ്രധാനവേഷത്തിൽ എത്തുന്നു.

സലിംകുമാര്‍, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ഇന്ദ്രന്‍സ്, ചെമ്പില്‍ അശോകന്‍, അനൂപ്ചന്ദ്രന്‍, ശിവജി ഗുരുവായൂര്‍, ജാഫര്‍ ഇടുക്കി, മേഘാമാത്യു, സുനില്‍ സുഗത, ജോളിബാസ്റ്റിന്‍, കുളപ്പുള്ളി ലീല, നിലമ്പൂര്‍ അയിഷ എന്നിവരും പ്രധാനതാരങ്ങളാണ്.

കെ.ജി. രതീഷ് ഛായാഗ്രഹണവും ഹരി ജി. നായര്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.

Top