‘ടര്‍ബോ’യുടെ ലൊക്കേഷനില്‍ മമ്മുട്ടിയെ കാണാനെത്തി എസ്.ജെ. സൂര്യയും രാഘവ ലോറന്‍സും

മ്മൂട്ടി ചിത്രം ‘ടര്‍ബോ’യുടെ ലൊക്കേഷനിലെത്തി തമിഴ് താരങ്ങളായ എസ്.ജെ. സൂര്യയും രാഘവ ലോറന്‍സും. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ‘ജിഗര്‍താണ്ട ഡബിള്‍ എക്‌സ്’ എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികള്‍ക്കായി കൊച്ചിയിലെത്തിയതായിരുന്നു ഇരുവരും. മമ്മൂട്ടിയുമായി കൂടിക്കാഴ്ച നടത്തുകയും ഫോട്ടോയെടുക്കുകയും ചെയ്ത ശേഷമാണ് ഇരുവരും മടങ്ങിയത്.

ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് ‘ജിഗര്‍താണ്ട ഡബിള്‍ എക്‌സ്’ കേരളത്തില്‍ വിതരണം ചെയ്യുന്നത്. നവംബര്‍ 10-ന് ദീപാവലി റിലീസായാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ഷൈന്‍ ടോം ചാക്കോ, നിമിഷ സജയന്‍ എന്നിവരും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിങ് ആരംഭിച്ചു.

1975 കാലഘട്ടം പശ്ചാത്തലമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഫൈവ് സ്റ്റാര്‍ ക്രിയേഷന്‍സിന്റെയും സ്റ്റോണ്‍ ബെഞ്ച് ഫിലിംസിന്റെ ബാനറില്‍ കാര്‍ത്തികേയന്‍ സന്താനവും കതിരേശനും ചേര്‍ന്നാണ് ജിഗര്‍താണ്ടയുടെ രണ്ടാം ഭാഗം നിര്‍മിക്കുന്നത്. സന്തോഷ് നാരാണനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. തിരുനവുക്കരാസു ആണ് ഛായാഗ്രഹണം.

Top