ധനുഷ് ചിത്രം ‘രായനി’ ലെ എസ് ജെ സൂര്യയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ ശ്രദ്ധ നേടുന്നു

‘രായന്‍’എന്ന ചിത്രത്തിലെ എസ് ജെ സൂര്യയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവച്ച് ധനുഷ്. ഒരു പക്കാ ആക്ഷന്‍ ഗ്യാങ്സ്റ്റര്‍ ചിത്രമായ രായനില്‍ പ്രതിനായകനായി എത്തുന്നത് എസ് ജെ സൂര്യ ആണെന്നാണ് റിപ്പോര്‍ട്ട്.

ആദ്യം ഇറങ്ങിയ പോസ്റ്ററിന് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. പോസ്റ്ററില്‍ കത്തിയുമായി നില്‍ക്കുന്ന ധനുഷിനൊപ്പം കാളിദാസ് ജയറാമും സന്ദീപ് കിഷനുമാണുള്ളത്. സണ്‍ പിച്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അപര്‍ണ ബലമുരളിയാണ് നായികയാകുന്നത്. എ ആര്‍ റഹ്‌മാന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന് പീറ്റര്‍ ഹെയ്ന്‍ ആണ് ആക്ഷന്‍ കൊറിയോഗ്രഫി. തമിഴിന് പുറമെ തെലുഗ്, ഹിന്ദി ഭാഷകളില്‍ ചിത്രം എത്തും. കഴിഞ്ഞ ഡിസംബറില്‍ ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളില്‍ നടന്നുകൊണ്ടിയിരിക്കുകയാണ്. റിലീസ് ഡേറ്റും മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

അതേസമയം, ധനുഷ് തന്റെ മറ്റൊരു ചിത്രമായ ‘നിലാവക്ക് എന്‍ മേല്‍ എന്നടി കോബം’ റിലീസ് തിരക്കിലാണ്. വലിയ സ്റ്റാര്‍ കാസ്റ്റ് ഒന്നുമില്ലാതെ യുവതാരങ്ങളെ അണിനിരത്തിയാണ് നടന്‍ ചിത്രം ഒരുക്കുന്നത്. മലയാളി താരങ്ങളായ മാത്യു തോമസ്, പ്രിയ പ്രകാശ് വാരിയര്‍, അനിഖ സുരേന്ദ്രന്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജി.വി പ്രകാശ് കുമാറാണ് സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

Top