കൊറോണ; ദക്ഷിണകൊറിയയില്‍ രോഗബാധിതരുടെ എണ്ണം 893 ആയി

സീയൂള്‍: കൊറോണ വൈറസ് ദിനംപ്രതി വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. പുതുതായി 60 പേര്‍ക്ക് കൂടിയാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 893 ആയി. രാജ്യത്ത് രോഗം ബാധിച്ച് ഇതുവരെ എട്ടു പേരാണ് മരിച്ചത്.

കിഴക്കന്‍ കൊറിയയിലെ ഡെയിഗു, ചെങ്‌ഡോ നഗരങ്ങളിലാണ് രോഗബാധ പടരുന്നത്. ഭൂരിഭാഗം രോഗികളും ഡെയിഗുവിലെ ഒരു മതസംഘടനയുമായും ചെങ്‌ഡോയിലെ ഒരു ആശുപത്രിയുമായും ബന്ധമുള്ളവരാണ്. ഇരു നഗരങ്ങളേയും പ്രത്യേക പരിരക്ഷാ കേന്ദ്രങ്ങളായി പ്രഖ്യാപിച്ചിരുന്നു.

അതേസമയം, ഇറ്റലിയില്‍ കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം ഏഴായി ഉയര്‍ന്നിട്ടുണ്ട്. ഇതേത്തുടര്‍ന്നു ഉത്തര ഇറ്റലിയില്‍ കനത്ത നിയന്ത്രണമാണ് പ്രഖ്യാപിച്ചിരിക്കുകയാണ്. അഫ്ഗാനിസ്ഥാന്‍, ഇറാക്ക്, കുവൈറ്റ്, ബെഹറിന്‍ എന്നിവിടങ്ങളിലും ഇന്നലെ രോഗബാധ സ്ഥിരീകരിച്ചു.

ഇറാനില്‍ ഇതുവരെ 12 പേരാണ് കൊറോണ മൂലം മരണപ്പെട്ടത്. നിരവധി പേര്‍ ഇപ്പോഴും ആശുപത്രികളില്‍ ചികിത്സയില്‍ തുടരുകയാണ്.

Top