ഉത്തരാഖണ്ഡില്‍ ക്വാറന്റീന്‍ കേന്ദ്രത്തില്‍ ആറുവയസുകാരി പാമ്പ് കടിയേറ്റ് മരിച്ചു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ബേട്ടല്‍ഘാട്ടിലെ താത്കാലിക ക്വാറന്റീന്‍ കേന്ദ്രത്തില്‍ ആറ് വയസുകാരി പാമ്പ് കടിയേറ്റ് മരിച്ചു. ഡല്‍ഹിയില്‍ നിന്നെത്തിയ പെണ്‍കുട്ടിയും കുടുംബവും സര്‍ക്കാര്‍ തയ്യാറാക്കിയ ക്വാറന്റീന്‍ കേന്ദ്രത്തില്‍ കഴിയുന്നതിനിടെയാണ് ദാരുണമായ സംഭവം നടന്നത്. സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരേ കേസെടുത്തതായി പൊലീസ് അറിയിച്ചു.

രാത്രി കുടുംബത്തോടൊപ്പം ഉറങ്ങുന്നതിനിടെയാണ് കുട്ടിക്ക് പാമ്പ് കടിയേറ്റതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. പമ്പ് കടിയേറ്റത് ശ്രദ്ധയില്‍പ്പെട്ടതോടെ കുട്ടിയെ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് കുട്ടിയുടെ മരണത്തിന് ഇടയാക്കിയതെന്നാണ് ആരോപണം.

ഒരു സ്‌കൂള്‍ കെട്ടിടമാണ് അധികൃതര്‍ താത്കാലിക ക്വാറന്റീന്‍ കേന്ദ്രമാക്കി മാറ്റിയത്. ഇവിടെ പാമ്പ് ശല്യമുണ്ടെന്നും മാളങ്ങളുണ്ടെന്നും അന്തേവാസികള്‍ നേരത്തെ പരാതി ഉന്നയിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്നും ആരോപണം ഉയരുന്നു.

Top