ഇന്ത്യയ്ക്ക് ആറാം സ്വര്‍ണം, നേട്ടം പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ ടീം വിഭാഗത്തില്‍

ഷ്യന്‍ ഗെയിംസില്‍ പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ ടീം ഇനത്തില്‍ സ്വര്‍ണം നേടി ഇന്ത്യ. സരബ്‌ജോത് സിംഗ്, അര്‍ജുന്‍ സിംഗ് ചീമ, ശിവ നര്‍വാള്‍ എന്നിവര്‍ ചേര്‍ന്ന് 1734 പോയിന്റ് നേടി ചൈനയെ മറികടന്നാണ് ഒന്നാം സ്ഥാനത്തെത്തിയത്. ഒരു പോയിന്റ് വ്യത്യാസത്തില്‍, 1733 പോയിന്റുമായി ചൈന രണ്ടാം സ്ഥാനത്തെത്തി വെള്ളിയും, 1730 പോയിന്റുമായി വിയറ്റ്‌നാം മൂന്നാം സ്ഥാനത്തെത്തി വെങ്കലവും നേടി.

വനിതകളുടെ 60 കിലോഗ്രാം വുഷുവില്‍ ഇന്ത്യയുടെ നവോറെം റോഷിബിന ദേവി വെള്ളി മെഡല്‍ നേടി. ചൈനയുടെ വു സിയാവോവേയുമായുള്ള മത്സരത്തില്‍ 0 – 2 നാണ് ഇന്ത്യ വെള്ളി നേടിയത്. മണിപ്പൂര്‍ സ്വദേശിനിയായ നവോറെം റോഷിബിന ദേവി, 2018 ല്‍ ജക്കാര്‍ത്തയില്‍ വച്ച് നടന്ന ഏഷ്യന്‍ ഗെയിംസില്‍ വെങ്കലവും നേടിയിരുന്നു.

വ്യക്തിഗത യോഗ്യതാ മത്സരത്തില്‍ 580 പോയിന്റുമായി സരബ്‌ജോത്, 578 പോയിന്റുമായി അര്‍ജുന്‍ എന്നിവര്‍ യഥാക്രമം അഞ്ച്, എട്ട് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തു. 576 പോയിന്റുമായി ശിവ നര്‍വാള്‍ 14-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഈ സീസണിലെ ഏഷ്യാഡില്‍ ഇന്ത്യ നേടുന്ന 24 -ാമത്തെ മെഡലും ഷൂട്ടിങ്ങില്‍ നാലാമത്തെ സ്വര്‍ണ്ണ മെഡലുമാണ് ഇത്.

 

 

Top