ആറാം ക്ലാസ്സ് പാഠപുസ്തകം വിവാദത്തിലേക്ക്; പിന്‍വലിക്കാന്‍ ഓണ്‍ലൈന്‍ പെറ്റീഷന്‍

ന്യൂഡല്‍ഹി: ഐസിഎസ്ഇ ആറാം ക്ലാസ്സ് ശാസ്ത്ര പാഠപുസ്തകം വിവാദമാകുന്നു.

ഉയര്‍ന്ന ശബ്ദമലിനീകരണം ഉണ്ടാക്കുന്നവയെ ചിത്രീകരിച്ച പുസ്തകത്തില്‍ കാറുകള്‍, തീവണ്ടി, വിമാനം എന്നിവയ്‌ക്കൊപ്പം മുസ്ലീം പള്ളിയെ ഉള്‍പ്പെടുത്തിയതാണ് വിവാദങ്ങള്‍ക്ക് കാരണമായത്.

പുസ്തകം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിലെ കൂട്ടായ്മ ഓണ്‍ലൈന്‍ പെറ്റീഷന്‍ സമര്‍പ്പിച്ചിട്ടുണ്ട്.

ഇത്തരം വിവാദമടങ്ങിയ പാഠഭാഗങ്ങള്‍ ഏതെങ്കിലും സ്‌കൂളുകളില്‍ പഠിപ്പിക്കുന്നുണ്ടെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം സ്‌കൂളുകള്‍ക്കും പുസ്തകമിറക്കുന്ന പബ്ലിഷര്‍മാര്‍ക്കുമാണെന്ന് ഐസിഎസ്ഇ ചീഫ് എക്‌സിക്യൂട്ടീവ് ജെറി ആരത്തൂണ്‍ പറഞ്ഞു.

ക്ഷമാപണം നടത്തിയും പുസ്തകത്തില്‍ നിന്ന് ചിത്രം നീക്കം ചെയ്യുന്നതായും അറിയിച്ച് സെലീന പബ്ലീഷര്‍സ് രംഗത്തു വന്നു.

Top