രാജസ്ഥാനില്‍ പതിനാറുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

ജയ്പുര്‍: രാജസ്ഥാനിലെ ബാര്‍മെറില്‍ പതിനാറുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. പീഡിപ്പിച്ചതിന് ശേഷം കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.

സുവാല ഗ്രാമവാസിയാണ് കൊല്ലപ്പെട്ട പതിനാറുകാരി. കുട്ടിയുടെ വീടിനു പുറകിലെ പാടത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം മാത്രമേ പീഡനം നടന്ന കാര്യം സ്ഥിരീകരിക്കാന്‍ സാധിക്കൂ എന്ന് പൊലീസ് വ്യക്തമാക്കി.

പ്രതികളെ കണ്ടെത്തണമെന്നും പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ട് ഗ്രാമവാസികള്‍ സംഭവസ്ഥലത്ത് തടിച്ചുകൂടി. സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് യുവാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Top