കൊച്ചി കോണ്‍വെന്റ് ജംഗ്ഷന്‍ പരിസരത്ത് കഞ്ചാവ് ചെടി വളര്‍ത്തിയ യുവാക്കള്‍ പിടിയില്‍

cannabis

കൊച്ചി: കഞ്ചാവ് ചെടി വളര്‍ത്തിയ കേസില്‍ കൊച്ചിയില്‍ ആറ് യുവാക്കള്‍ പിടിയില്‍. നഗരത്തിലെ പ്രമുഖ മാളുകളില്‍ ജോലി ചെയ്യുന്ന യുവാക്കളാണ് അറസ്റ്റിലായത്.

കോണ്‍വെന്റ് ജംഗഷനില്‍ കഞ്ചാവ് ചെടിയുമായി കഴിഞ്ഞ ദിവസം ഇവരില്‍ ഒരാള്‍ പിടിയിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് കോണ്‍വെന്റ് ജംഗ്ഷന് സമീപം ഇവര്‍ കഞ്ചാവ് ചെടി വളര്‍ത്തിയ സ്ഥലം പൊലീസ് കണ്ടെത്തിയത്.

Top