പഞ്ചാബിൽ ആറ് വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ചുട്ടുകൊന്നു

Postmortem

ഹോഷിയാർപൂര്‍: പഞ്ചാബിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച് ചുട്ടുകൊന്നു. പാതി വെന്ത മൃതദേഹം ജലാൽപൂരിലെ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന പ്രതികളുടെ വീട്ടിൽ നിന്നാണ് കണ്ടെടുത്തത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ജലാൽപൂരിൽ തന്നെ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയുടെ മകളാണ് മരിച്ച ബാലിക.

സംഭവവുമായി ബന്ധപ്പെട്ട് ഗുരുപ്രീത് സിംഗിനെയും ഗുരുപ്രീതിന്റെ മുത്തച്ഛൻ സുർജീത് സിംഗിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പീഡനം ,കൊലപാതകം, പോക്‌സോ തുടങ്ങിയ വകുപ്പുകളാണ് കൊലപാതകികൾക്കെതിരായി ചുമത്തിയിരിക്കുന്നത്. ഗുരുപ്രീത് വന്ന് മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് കുട്ടിയുടെ അച്ഛൻ മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ എസ്‌സി കമ്മീഷൻ ചെയർപേഴ്‌സൺ തിജേന്ദർ കൗർ എസ്എസ്പിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. അടിയന്തര നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Top