Six-year-old Indian boy skates under 36 cars to set new world record

വെറും ആറ് വയസ് മാത്രം പ്രായമുള്ള ഓം സ്വരൂപ് ഇന്ന് ഏവരും കൊതിക്കുന്ന ഗിന്നസ് റെക്കോര്‍ഡിന് ഉടമയാണ്. എന്തായിരുന്നു ഈ അത്ഭുത ബാലന്റെ പ്രകടനം എന്നായിരിക്കും ആലോചിക്കുന്നുണ്ടാവുക.

കാറുകള്‍ക്കടിയിലൂടെ ലിംബോ സ്‌കേറ്റിംഗ് നടത്തിയാണ് ഈ കൊച്ചു മിടുക്കന്‍ ഗിന്നസിലേക്ക് കടന്നത്. ഒന്നല്ല മുപ്പത്തിയാറ് കാറുകള്‍ക്കടിയിലൂടെ സ്‌കേറ്റിംഗ് റോളറില്‍ നൂണ്ടുപോയാണ് റെക്കോര്‍ഡ് കരസ്ഥമാക്കിയിരിക്കുന്നത്.

Untitled-1

ബാംഗ്ലൂരില്‍ ഓറിയോണ്‍ മാളില്‍ വച്ച് നടത്തിയ മത്സരത്തില്‍ 65.283 മീറ്ററോളം നിറുത്താതെ കാറിനടിയില്‍കൂടി സഞ്ചരിക്കുക എന്ന കടമ്പകടന്നാണ് ഈ പിഞ്ചുബാലന്‍ റെക്കോര്‍ഡിനുടമയായത്.

ഗിന്നസ് റെക്കോര്‍ഡിനായുള്ള എല്ലാ നിബന്ധനകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ റെക്കോര്‍ഡ് വിധികര്‍ത്താവ് റിഷി നാഥ് പരിപാടിയല്‍ സംബന്ധിച്ചിരുന്നു.

കൈകളോ വിരലുകളോ നിലത്തുകുത്താന്‍ പാടില്ല മാത്രമല്ല കാറുകള്‍ തമ്മിലുള്ള അകലം 20സെ.മിക്ക് കൂടതലാവാനോ പാടില്ലെന്നുള്ള നിബന്ധനകള്‍ ഉണ്ടായിരുന്നു.

Untitled-1

ഓം സ്വരൂപിന് ലിംബോ സ്‌കേറ്റിംഗില്‍ ഗിന്നസ് റെക്കോര്‍ഡ് നേടാന്‍ കഴിഞ്ഞതില്‍ അതീവ സന്തോഷമുണ്ടെന്നാണ് ആര്‍വി സ്‌കേറ്റിംഗ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് കോച്ച് രാഘവേന്ദ്ര അറിയിച്ചത്.

കാറിനടിയില്‍ കൂടി 48.21 മീറ്ററോളം റോളര്‍സ്‌കേറ്റിംഗ് നടത്തിയ കോലാപൂരില്‍ നിന്നുള്ള ശ്രേയ രാകേഷ് ദേശ്പാണ്ഡെ ആയിരുന്നു മുന്‍ റെക്കോര്‍ഡ്
ഉടമ.

Top