ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; തിരുവനന്തപുരത്ത് മൂന്നുപേര്‍ കസ്റ്റഡിയില്‍

കൊല്ലം: ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ കസ്റ്റഡിയില്‍. തിരുവനന്തപുരത്തു നിന്നാണ് മൂന്നുപേരെ കസ്റ്റഡിയില്‍ എടുത്തത്. ശ്രീകണ്‌ഠേശ്വരം കാര്‍ വാഷിംഗ് സെന്‍ട്രല്‍ നിന്ന് ആണ് രണ്ടുപേരെ കസ്റ്റഡിയില്‍ എടുത്തത്. ഒരാളെ കസ്റ്റഡിയില്‍ എടുത്തത് ശ്രീകാര്യത്തു നിന്ന്.

ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിന് തൊട്ടുമുന്നിലുള്ള കാര്‍ വാഷിംഗ് സെന്ററിന്റെ ഉടമ പ്രതീഷിനെയാണ് ആദ്യം കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ ശ്രീകാര്യം പൊലീസ് ചോദ്യം ചെയ്യുന്നു. കുട്ടിയെ തട്ടിക്കൊണ്ട് പോയ പ്രതികളെ സഹായിച്ചതായി ആണ് സംശയം. സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നു. ശ്രീകാര്യത്ത് നിന്ന് കസ്റ്റഡിയില്‍ എടുത്ത വ്യക്തിക്ക് കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഘവുമായി ബന്ധമെന്ന് സൂചന.

Top