കാലിഫോര്‍ണിയയില്‍ മദ്യശാലയില്‍ വെടിവയ്പ് ; ഒന്നിലധികം പേര്‍ക്ക് പരുക്ക്

threatening note

തൗസന്റ് ഓക്ക്‌സ്: കാലിഫോര്‍ണിയയിലെ തൗസന്റ് ഓക്ക്‌സ് നഗരത്തിലെ മദ്യശാലയില്‍ വെടിവെയ്പ്. സംഭവത്തില്‍ ഒന്നിലധികം പേര്‍ക്ക് പരുക്കേറ്റു. ബുധനാഴ്ച രാത്രിയിലാണ് വെടിവയ്പുണ്ടായത്.

ബോര്‍ഡര്‍ലൈന്‍ ബാര്‍ ആന്‍ഡ് ഗ്രില്ലിലാണ് ആക്രമണം നടന്നത്. തോക്കുമായെത്തിയ അക്രമി ജനങ്ങള്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചു.

Top