six students arrested in maharajas

കൊച്ചി:എറണാകുളം മഹാരാജാസ് കോളേജില്‍ ചുവരില്‍രാഷ്ട്രീയ മുദ്രാവാക്യങ്ങളെഴുതിയ വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയതായി പരാതി.

എറണാകുളം മഹാരാജാസ് കോളജിലെ ആറു വിദ്യാര്‍ഥികളെയാണ് സെന്‍ട്രല്‍പൊലീസ്‌പൊതുമുതല്‍ നശീകരണ നിയമപ്രകാരമുളള കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.

എന്നാല്‍മുദ്രാവാക്യങ്ങളെഴുതിയതിന്റെ പേരിലല്ല അറസ്റ്റെന്നും ഒരു മാസം മുന്‍പ് കോളജിലുണ്ടാക്കിയ നാശനഷ്ടങ്ങളുടെ പേരിലാണ് നടപടിയെന്നുമാണ് പൊലീസ് വിശദീകരണം.

സുഹൃത്തേ ജനഗണമന ഒന്ന് തെറ്റ് കൂടാതെ എഴുതി തരുമോ. ഏതെങ്കിലും പത്രത്തിനയക്കാനാണ്. രചയിതാവെന്ന പേരില്‍ ഇതടക്കം സമകാലിക രാഷ്ട്രീയ ചുറ്റുപാടുകളുമായി ബന്ധപ്പെട്ട എഴുത്തുകളാണ് മഹാരാജാസ് കോളജിലെ ചുവരുകള്‍നിറയെ. ഈ എഴുത്തുകള്‍ ചുവരില്‍നിറഞ്ഞതിനു പിന്നാലെ തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായാണ് ആറു വിദ്യാര്‍ഥികളെ എറണാകുളം സെന്‍ട്രല്‍പൊലീസ് അറസ്റ്റ് ചെയ്തത്.

കോളജ് ചുവരിലെ എഴുത്തുകള്‍ മതസ്പര്‍ധയുണ്ടാക്കുന്നതാണെന്ന് കാട്ടി പ്രിന്‍സിപ്പല്‍പരാതി നല്‍കുകയായിരുന്നെന്നും ഇത് നിലനില്‍ക്കില്ലെന്ന് കണ്ടതോടെ കേസ് പൊതുമുതല്‍ നശീകരണമാക്കുക ആയിരുന്നെന്നുമാണ് അറസ്റ്റിലായവരുടെ സഹപാഠികള്‍ആരോപിക്കുന്നത്.

രണ്ടു പട്ടികജാതി വിദ്യാര്‍ഥികളടക്കം ആറു പേരാണ് അറസ്റ്റിലായത്. കാലങ്ങളായി മഹാരാജാസിന്റെ ചുവരുകളില്‍ഇത്തരം എഴുത്തുകളുണ്ടാകാറുണ്ടെങ്കിലും ഇതിനെതിരെയൊരു പൊലീസ് കേസ് ആദ്യമാണെന്നും ഒരു വിഭാഗം വിദ്യാര്‍ഥികള്‍ക്ക് പരാതിയുണ്ട്.

എന്നാല്‍ചുവരെഴുത്തിന്റെ പേരിലല്ല വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തതെന്ന് സെന്‍ട്രല്‍പൊലീസ് പറയുന്നു. ഒരു മാസം മുമ്പ് കോളജിലുണ്ടായ സംഘര്‍ഷത്തിനിടെ ഉപകരണങ്ങള്‍നശിപ്പിച്ചവരെയാണ് അറസ്റ്റ് ചെയ്തതെന്നും കോളജ് പ്രിന്‍സിപ്പലിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിെയന്നും പൊലീസ് വിശദീകരിച്ചു. എന്നാല്‍പൊലീസിന്റെ ഈ വാദം കളവാണെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. അതേസമയം സംഭവത്തെ പറ്റി പ്രതികരിക്കാന്‍മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍തയാറായില്ല.

Top