ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍; ആറ് തീവ്രവാദികളെ സുരക്ഷാസേന വധിച്ചു

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ ഭീകരരുമായി നടന്ന ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. ആറ് ഭീകരരെ സുരക്ഷാസേന വധിച്ചു. കപ്രാന്‍ ബതാഗുണ്ടാ പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്.

ഞായറാഴ്ച പുലര്‍ച്ചെ ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്ന് ജമ്മു കാശ്മീര്‍ പൊലീസ് അറിയിച്ചു. അതേ സമയം ഏറ്റുമുട്ടല്‍ പ്രദേശത്ത് നിന്നും അയുധങ്ങള്‍ സേന കണ്ടെത്തിട്ടുണ്ട്. ഒരു തീന്രനാദിയെ സൈന്യം പിടികൂടിയതായും വിവരമുണ്ട്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

ഇത്തരത്തില്‍ നവംബര്‍ 20ന് ഷോപ്പിയാനിലെ നദിഗാം ഗ്രാമത്തില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. എന്ന് ഒരു സൈനികന്‍ വിരമൃത്യു വരിക്കുകയും നാലു തീവ്രവാദികളും കൊല്ലപ്പെടുകയും ചെയ്തിരുന്നു.

Top