അഫ്ഗാനില്‍ കുടുങ്ങിക്കിടക്കുന്നത് ആറ് വിമാനങ്ങള്‍; രാജ്യം വിടാന്‍ താലിബാന്റെ അനുമതിയില്ല

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഇനിയും കുടുങ്ങിക്കിടക്കുന്നത് ആയിരത്തോളം പേര്‍. വിമാനങ്ങള്‍ക്ക് പറന്നുയരാന്‍ താലിബാന്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് ഇത്രയധികം പേര്‍ കുടുങ്ങിക്കിടക്കുന്നതെന്ന് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ആറ് വിമാനങ്ങള്‍ മസാര്‍-ഇ-ഷെരീഫ് വിമാനത്താവളത്തില്‍ താലിബാന്‍ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് കുടുങ്ങി കിടക്കുകയാണെന്നും താലിബാന്‍ യാത്രക്കാരെ ബന്ദികളാക്കുകയാണെന്നും യുഎസ് പ്രതിനിധി മൈക്ക് മക്കോള്‍ ഫോക്‌സ് ന്യൂസ് സണ്‍ഡേയോട് വ്യക്തമാക്കി.

മസാര്‍-ഇ-ഷെരീഫിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വിമാനം പുറപ്പെടുന്നതിനോ ലാന്‍ഡ് ചെയ്യുന്നതിനോ താലിബാന്റെ അനുമതി വാങ്ങുന്നതില്‍ അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം പരാജയപ്പെട്ടുവെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്ന ആളുകളുടെ ജീവന്‍ അപകടത്തിലാക്കിയതിന് അവര്‍ ഉത്തരവാദികളായിരിക്കും എന്നും പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥര്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Top