Six persons killed in Afghan shooting

murder

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ വെടിവെപ്പ്. അഞ്ച് സ്ത്രീകള്‍ ഉള്‍പ്പടെ ആറ് പേര്‍ കൊല്ലപ്പെട്ടു.

ശനിയാഴ്ച രാവിലെ വിമാനത്താവളത്തിലെ ജോലിക്കാരുമായി പോയ കാറിന് നേരെ തോക്കുമായെത്തിയ ആള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

വിമാനത്താവളത്തിലെ ജോലിക്കാരാണ് കൊല്ലപ്പെട്ട അഞ്ച് സ്ത്രീകളും. ഇവര്‍ സഞ്ചരിച്ച കാര്‍ ഓടിച്ചിരുന്നു ഡ്രൈവറാണ് കൊല്ലപ്പെട്ട ആറാമന്‍. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.

Top