പാണ്ടനാട്ട് രക്ഷാപ്രവര്‍ത്തനത്തിന് പോയ ആറു പേരടങ്ങിയ ബോട്ട് കാണാതായി

kuttanad flood

പാണ്ടനാട്ട്: പാണ്ടനാട്ട് രക്ഷാപ്രവര്‍ത്തനത്തിന് പോയ ബോട്ട് കാണാതായി. ആറു പേരടങ്ങിയ സംഘത്തെയും ബോട്ടും കാണാനില്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍ ആണ് അറിയിച്ചത്. പാണ്ടനാട് പഞ്ചായത്ത് ഓഫീസിന്റെ പരിസരത്തെക്കാണ് ബോട്ട് രക്ഷാപ്രവര്‍ത്തനത്തിനായി പോയത്. ഇന്നലെ വൈകീട്ട് ആറുമണിയോടെയാണ് രക്ഷാപ്രവര്‍ത്തകര്‍ ബോട്ടുമായി പോയത്.

രക്ഷാപ്രവര്‍ത്തകരില്‍ മൂന്നുപേര്‍ കൊല്ലത്ത് നിന്നുള്ളവരും ബാക്കിയുള്ളവര്‍ നാട്ടുകാരുമാണ്. ബോട്ട് കണ്ടെത്താന്‍ ഹെലികോപ്റ്ററിന്റെ സഹായം വേണമെന്ന് രക്ഷാപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
വീടുകളില്‍ കുടുങ്ങിക്കിടക്കുന്നവരില്‍ വലിയ വിഭാഗം വരാന്‍ കൂട്ടാക്കുന്നില്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍ പ്രതികരിക്കുന്നു. അവര്‍ ഭക്ഷണവും വെള്ളവും ആവശ്യപ്പെട്ട് വീടിന്റെ രണ്ടാംനിലയില്‍ കഴിയുകയാണ്.പാണ്ടനാട്ട് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാണ്.

ജലനിരപ്പ് കുറഞ്ഞത് രക്ഷാപ്രവര്‍ത്തനത്തിന് സഹായമായിട്ടുണ്ട്. ഇനി ആവശ്യം ചെറിയ വള്ളങ്ങളാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. വലിയ വള്ളങ്ങള്‍ക്ക് പോകാന്‍ കഴിയുന്ന സ്ഥലങ്ങളില്‍ ഭൂരിപക്ഷം ആളുകളെയും തിരിച്ചെത്തിച്ചുവെന്നും രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.

Top