കാണ്ഡഹാറില്‍ മിനിബസ് പൊട്ടിത്തെറിച്ച് ആറ് പേര്‍ മരിച്ചു

FAIR

കാണ്ഡഹാര്‍: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറില്‍ ബസ് പൊട്ടിത്തെറിച്ചു ആറ് പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടക വസ്തുക്കള്‍ നിറച്ച മിനിബസാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തില്‍ മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു.

കാണ്ഡഹാറിലെ പ്രധാന മാര്‍ക്കറ്റിന് അടുത്താണ് സ്‌ഫോടനം നടന്നത്. പരിക്കേറ്റവരെ അടുത്തുള്ള മിര്‍വയിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ കുട്ടികളും ഉള്‍പ്പെട്ടിട്ടുള്ളതായി ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. താലിബാന്‍ ശക്തികേന്ദ്രമാണ് പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന അഫ്ഗാനിസ്ഥാനിലെ കണ്ഡഹാര്‍.

Top