മൈസൂരു പെരിയപട്ടണത്ത് കനത്ത മഴ, ഇടിമിന്നലേറ്റ് ആറുപേര്‍ മരിച്ചു

മൈസൂരു: മൈസൂരു ജില്ലയിലെ പെരിയപട്ടണത്ത് ഇടിമിന്നലേറ്റ് ആറുപേര്‍ മരിച്ചു.

നാലു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പെരിയപട്ടണത്തിനടുത്ത നന്ദിനാഥപുരത്ത് ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം.

വയലില്‍ പണിയെടുക്കവെ കനത്ത മഴയെത്തുടര്‍ന്ന് നന്ദിനാഥപുരത്തെ ക്ഷേത്രത്തില്‍ അഭയം തേടിയവരാണ് പെട്ടെന്നുണ്ടായ ഇടിമിന്നലില്‍ മരിച്ചുവീണത്.

മൂന്നുപേര്‍ സംഭവസ്ഥലത്തും മൂന്നുപേര്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരിച്ചു. ഹുനാസെവാഡി ഗ്രാമവാസികളായ സുവര്‍ണ(45), സുജയ്(18), പുട്ടണ്ണ(60), സുദീപ്, ഉമേഷ്, തിമ്മഗൗഡ എന്നിവരാണു മരിച്ചത്.

Top