സെക്കന്തരാബാ​ദിൽ കെട്ടിടത്തിന് തീപിടിച്ച് ആറുപേർ മരിച്ചു

സെക്കന്തരാബാദ്: സെക്കന്തരാബാ​ദിൽ കെട്ടിടത്തിന് തീപിടിച്ച് ആറുപേർ മരിച്ചു. മരിച്ചവരിൽ നാലു സ്ത്രീകളും ഉൾപ്പെടുന്നു. ഇന്നലെ രാത്രി എട്ടോടെയാണ് വാണിജ്യ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന സ്വപ്നലോക് കോംപ്ലക്സിൽ തീപിടിച്ചത്.

ശിവ, പ്രശാന്ത്, ശ്രാവണി, വെണ്ണേല, ത്രിവേണി, പ്രമീള എന്നിവരാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. പുക ശ്വസിച്ചതാണ് മരണകാരണമെന്ന് പൊലീസ് പറയുന്നു. എന്നാൽ കൃത്യമായ കാരണം അറിയണമെങ്കിൽ അന്വേഷണത്തിന് ശേഷമേ പറയാൻ കഴിയൂ എന്നും പൊലീസ് കൂട്ടിച്ചേർത്തു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. തെലങ്കാനയിലെ വാറങ്കൽ, ഖമ്മം ജില്ലയിലുള്ളവരാണ് മരിച്ചവർ.

വിവിധ ആശുപത്രികളിലായി നിരവധി പേരാണ് ചികിത്സയിലുളളത്. ചികിത്സക്കിടെയാണ് ആറുപേർ മരിച്ചത്. പൊള്ളലേറ്റവർ ഉണ്ടായിരുന്നെങ്കിലും ശ്വാസോച്ഛ്വാസം മൂലമാവാം ആളുകൾ മരിച്ചതെന്ന് ഗാന്ധി ആശുപത്രി സൂപ്രണ്ട് രാജ റാവു ദി പറഞ്ഞു. കാർബൺ മോണോക്സൈഡും മറ്റ് വിഷവാതകങ്ങളും ശ്വസിച്ചതായാണ് പരിശോധനയിൽ കാണുന്നതെന്നും സുപ്രണ്ട് കൂട്ടിച്ചേർത്തു.

Top