ആറ് പാസഞ്ചര്‍ തീവണ്ടികളുടെ സര്‍വീസ് നാളെ മുതല്‍ പുനരാരംഭിക്കുന്നു

ചെന്നൈ : കേരളത്തില്‍ ആറ് പാസഞ്ചര്‍ തീവണ്ടികളുടെ സര്‍വീസ് നാളെ മുതല്‍ (30/05/2022) പുനരാരംഭിക്കുന്നു.

ഷൊര്‍ണൂര്‍ – ജംഗ്ഷന്‍ നിലമ്പൂര്‍ റോഡ് (06465/06468), ഏറണാകുളം ജംഗ്ഷന്‍- ഗുരുവായൂര്‍ (06438/06447), കൊല്ലം ജംഗ്ഷന്‍ – തിരുവനന്തപുരം സെന്‍ട്രല്‍ (06423/06424), ഗുരുവായൂര്‍ – തൃശ്ശൂര്‍ (06445/06446), കോട്ടയം – കൊല്ലം (06785/06786), പുനലൂര്‍ -കൊല്ലം (06669/06670) എന്നീ തീവണ്ടികളാണ് സര്‍വീസ് പുനരാരംഭിക്കുക.

Top