സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 21 പേര്‍ രോഗമുക്തരായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ച എല്ലാവരും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ളവരാണ്. രോഗം സ്ഥിരീകരിച്ച അഞ്ചു പേര്‍ വിദേശത്തു നിന്നു വന്നവരും ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് വൈറസ് ബാധയുണ്ടായത്.

സംസ്ഥാനത്ത് ഇന്ന് 21 പേരുടെ പരിശോധനാഫലം നെഗറ്റീവായി. കാസര്‍കോട് 19 പേര്‍ക്കും ആലപ്പുഴയില്‍ രണ്ടുപേര്‍ക്കുമാണ് ഫലം നെഗറ്റീവായത്. ഇതോടെ ആലപ്പുഴയിലെ എല്ലാ രോഗികൾക്കും അസുഖം ഭേദമായി.

408 പേര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 114 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്.

46203 പേരാണ് സംസ്ഥാനത്ത് ഇനി നിരീക്ഷണത്തിലുള്ളത്. ഇതില്‍ 45,925 പേര്‍ വീടുകളിലും 398 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് 62 പേരെയാണ് നിരീക്ഷണത്തിനായി ആശുപതിയില്‍ പ്രവേശിപ്പിച്ചത്.

ഇതുവരെ 19,756 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.അതില്‍ 19,074 സാമ്പിളുകള്‍ രോഗബാധയില്ലെന്ന് ഉറപ്പുവരുത്തി. ആശുപത്രിയില്‍ ക്വാറന്റൈനിലുള്ള മുഴുവന്‍ പേരെയും പരിശോധിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും രണ്ടുമൂന്നുദിവസം കൊണ്ട് ഇത് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top