സൗദിയിൽ ഏറ്റുമുട്ടല്‍ : ആറ് ഭീകരരെ വധിച്ചു, ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

soudi

റിയാദ്: സൗദിയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്. ആറ് ഭീകരരെ സേന വധിച്ചു. ഒരാളെ ജീവനോടെ പിടികൂടുകയും ചെയ്തു.

സുരക്ഷാ വിഭാഗം അന്വേഷിക്കുന്ന ചിലര്‍ ഖത്തീഫിലെ ഉമ്മുല്‍ ഹമാമിലെ ഒരു കെട്ടിടത്തില്‍ ഒളിച്ചു താമസിക്കുന്നതായി വിവരം ലഭിച്ച സുരക്ഷാ വിഭാഗം ആ പ്രദേശം വളയുകയായിരുന്നു. എന്നാല്‍ കീഴടങ്ങാന്‍ ആവശ്യപ്പെട്ട സുരക്ഷാ സേനക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തു. തുടര്‍ന്നാണ് സുരക്ഷാ സേന പ്രത്യാക്രമണം നടത്തിയത്.

ഏഴു തോക്കുകളും നിരവധി വെടിയുണ്ടകളും മറ്റു ആയുധങ്ങളും ഭീകരര്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ നിന്നും സുരക്ഷാ സേന കണ്ടെടുത്തു. പ്രദേശത്തെ താമസക്കാരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയ ശേഷമായിരുന്നു നടപടി. പ്രദേശവാസികള്‍ക്ക് യാതൊരു അപകടവും സംഭവിച്ചില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Top