മെക്‌സിക്കോയില്‍ വാഹനാപകടം ; ആറ് കുടിയേറ്റക്കാര്‍ കൊല്ലപ്പെട്ടു

accident

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിലുണ്ടായ വാഹനാപകടത്തില്‍ ആറ് കുടിയേറ്റക്കാര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. മരിച്ച ആറ് പേരും ഹോണ്ടൂറാസ് സ്വദേശികളാണ്. അപകടത്തില്‍ നിരവധിപ്പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മെക്‌സിക്കന്‍ തലസ്ഥാന നഗരമായ മെക്‌സിക്കോ സിറ്റിയിലാണ് അപകടം നടന്നത്. ഇവിടെ നിയമപരമായി താമസിച്ചു വന്നവരാണ് എന്ന് തെളിയിക്കാന്‍ കഴിയാഞ്ഞതിനേത്തുടര്‍ന്ന് യുഎസ് അതിര്‍ത്തിയിലേക്ക് പോയവര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. അപകടകാരണം എന്താണെന്ന് വ്യക്തമല്ല.

Top