ഇറാനിലെ ഭീകരാക്രമണം ; ആറ് പേരെ കൂടി പൊലീസ് അറസ്റ്റു ചെയ്തു

ടെഹ്‌റാന്‍: ഇറാനിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ആറ് പേരെ കൂടി പൊലീസ് അറസ്റ്റു ചെയ്തു. ടെഹ്‌റാന്‍ ആക്രമണവുമായി ബന്ധപ്പെട്ട് തെളിവു ലഭിച്ചതിനെ തുടര്‍ന്നാണ് ഇവരെ അറസ്റ്റു ചെയ്തതെന്നു അധികൃതര്‍ അറിയിച്ചു.

ആക്രമണത്തിന്റെ മുഖ്യസൂത്രധാരനെ ശനിയാഴ്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ വധിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ടു ഭീകരര്‍ക്കു സഹായം നല്‍കിയെന്നു സംശയിക്കുന്ന ഏഴ് പേരെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു.

ബുധനാഴ്ച ഇറാനില്‍ മൂന്നിടങ്ങളില്‍ ഐഎസ് നടത്തിയ ഭീകരാക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇറാന്‍ പാര്‍ലമെന്റ് മന്ദിരം, അയത്തൊള്ള ഖൊമേനിയുടെ ശവകൂടിരം, ടെഹ്‌റാനിലെ മെട്രോ സ്റ്റേഷന്‍ എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്.

Top