കൊറോണ വ്യാപനം; പ്രീമിയർ ലീഗിലെ ആറു കളികൾ മാറ്റിവെച്ചു

കൊറോണ വൈറസ് വ്യാപനം  കാരണം പ്രീമിയർ ലീഗ് ആറ് മത്സരങ്ങൾ കൂടി മാറ്റിവച്ചു. എന്നാൽ ലീഗ് നിർത്തിവെക്കാൻ ആലോചിക്കുന്നില്ല എന്ന് അധികൃതർ പറഞ്ഞു. വ്യാഴാഴ്ച കിക്ക് ഓഫിന് മണിക്കൂറുകൾക്ക് മുമ്പ് ടോട്ടൻഹാമിനെതിരായ ലെസ്റ്ററിനെതിരായ മത്സരം മാറ്റിവെച്ചിരുന്നു.

യുണൈറ്റഡിന്റെ ബ്രൈറ്റണുമായുള്ള ഹോം പോരാട്ടം, ബ്രെന്റ്‌ഫോർഡിന്റെ സതാംപ്ടണുമായുള്ള മത്സരം, ക്രിസ്റ്റൽ പാലസുമായുള്ള വാറ്റ്‌ഫോർഡിന്റെ മത്സരം, നോർവിച്ചിനെതിരായ വെസ്റ്റ് ഹാമിന്റെ മത്സരം, ലെസ്റ്ററിന്റെ എവർട്ടണ് എതിരായ മത്സരം എന്നിവയാണ് പുതുതായി മാറ്റിവെച്ചത്.

Top