പാക് സൈനിക ഹെലിക്കോപ്റ്റര്‍ തകര്‍ന്ന് ആറ് മരണം

സ്‌ലാമാബാദ് പാകിസ്താന്‍ ആര്‍മി കമാന്‍ഡര്‍ അടക്കമുള്ളവര്‍ സഞ്ചരിച്ച സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് ആറുപേര്‍ മരിച്ചു. ലെഫ്റ്റനന്റ് ജനറല്‍ സര്‍ഫ്രാസ് അലിയും അഞ്ചുപേരും സഞ്ചരിച്ച ഹെലികോപ്റ്റര്‍ ബലൂചിസ്താനിലെ ലാസ്‌ബെല മേഖലയിലാണ് തകര്‍ന്നുവീണത്. ബലൂച് വിമതര്‍ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ടതാണെന്ന വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. തിങ്കളാഴ്ച രാത്രിയാണ് സംഭവം.

ബലൂചിസ്താനിലെ പ്രളയ ദുരുതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്ന ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടതെന്ന് ഇന്റര്‍ സര്‍വീസ് പബ്ലിക് റിലേഷന്‍സ് വിശദീകരിച്ചു. കറാച്ചിയില്‍ നിന്ന് പുറപ്പെട്ട എ.എസ് 350 ഹെലികോപ്റ്ററായിരുന്നു അപകടത്തില്‍പെട്ടത്. ബ്രിഗേഡ്. അംജദ് ഹനീഫ് (ഡി.ജി. കോസ്റ്റ് ഗാര്‍ഡ്), മാജ് സഈദ് (പൈലറ്റ്), മാജ് തല്‍ഹ (കോ പൈലറ്റ്), നായ്ക് മുദസിര്‍ (ഹെലി ക്ര്യൂ) തുടങ്ങിയവരായിരുന്നു ഹെലികോപ്റ്ററില്‍ സര്‍ഫ്രാസ് അലിയോടൊപ്പം ഉണ്ടായിരുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Top