ആമസോൺ വെയര്‍ഹൗസ് തകര്‍ന്ന് ആറു പേർക്ക് മരണം

മസോണിന്റെ അമേരിക്കയിലെ വെയര്‍ഹൗസ് തകര്‍ന്ന് ആറു പേര്‍ കൊല്ലപ്പെട്ടു. ഇലിനോയിസിലുള്ള വെയര്‍ഹൗസ് ആണ് തകര്‍ന്നത്. 200 മൈല്‍ വേഗമുള്ള കൊടുങ്കാറ്റിലാണ് ദുരന്തം സംഭവിച്ചത്. ഗോഡൗണുകളില്‍ ഫോണ്‍ കൊണ്ടുവരരുത് എന്ന ആമസോണിന്റെ നിയമം ഇവര്‍ക്ക് തക്കസമയത്ത് മുന്നറിയിപ്പ് അറിയാൻ സാധിക്കാതെ വന്നത് കാരണമായെന്നും അനുമാനമുണ്ട്.

കൊറോണാവൈറസ് പടര്‍ന്ന സമയത്ത് ഫോണ്‍ കൊണ്ടുവരാന്‍ അനുവദിച്ചിരുന്നു എങ്കിലും അടുത്തിടെയായി നിയമം വീണ്ടും നടപ്പാക്കി വരികയായിരുന്നു. ഇത്തരത്തിലുള്ള കാലാവസ്ഥാ മാറ്റങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ ഫോണുകള്‍ വഴി നല്‍കുന്നുണ്ട്. അതേസമയം, തങ്ങള്‍ക്ക് ഇത്തരം മുന്നറിയിപ്പ് വിവരങ്ങള്‍ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഏതാനും ജോലിക്കാര്‍ അപകടത്തെ തുടര്‍ന്ന് രംഗത്തെത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.

Top