രാജസ്ഥാനിൽ വിവാഹ ചടങ്ങിനിടെ സിലിൻഡർ പൊട്ടിത്തെറി ; ആറു പേർ മരിച്ചു

Cylinder blast

ജയ്പൂർ:രാജസ്ഥാനിലെ ബവാർ നഗരത്തിൽ നടന്ന വിവാഹ ചടങ്ങിൽ സിലിൻഡർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ആറു പേർ മരിച്ചു. സ്ഫോടനത്തിൽ അഞ്ച് പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

മൂന്ന് കുട്ടികളും രണ്ട് സ്ത്രീകളും ഉൾപ്പെടെ ആറു പേരാണ് മരിച്ചത്. വെള്ളിയാഴ്ച്ച രാത്രിയാണ് സിലിൻഡർ പൊട്ടിത്തെറിച്ചതെന്നും സ്ഫോടനത്തിൽ വിവാഹ ചടങ്ങ് നടന്ന ഹോട്ടൽ തകർന്നുവെന്നും അജ്മീർ കളക്ടർ ഗൗരവ് ഗോയൽ വ്യക്തമാക്കി.

സ്ഫോടനത്തിൽ രണ്ട് കെട്ടിടങ്ങളും കെട്ടിടത്തിന് സമീപം പാർക്ക് ചെയ്തിരുന്ന കാറുകളും തകർന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Top