Six International Committee of the Red Cross Employees Killed in Afghanistan

ബാക് പ്രവിശ്യ: അഫ്ഗാനിസ്ഥാനില്‍ ഐഎസ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ആറ് റെഡ് ക്രോസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു.

ഹിമപാതമുണ്ടായ അഫ്ഗാനിസ്ഥാന്റെ വടക്കന്‍ പ്രവിശ്യകളില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്കു നേര്‍ക്കാണ് ഭീകരാക്രമണമുണ്ടായത്. തൊട്ടടുത്തുനിന്ന് വെടിയുതിര്‍ത്ത നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ജോസ്വാന്‍ പ്രവിശ്യയില്‍ ഉണ്ടായ ആക്രമണത്തിനുശേഷം കാണാതായ രണ്ട് രക്ഷാപ്രവര്‍ത്തര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഐഎസിന്റെ അഫ്ഗാനിലെ സജീവ കേന്ദ്രങ്ങളില്‍ ഒന്നാണിത്.

ആക്രമണത്തെ റെഡ് ക്രോസ് ഇന്റര്‍നാഷണല്‍ കമ്മിറ്റി മേധാവി മോനിക്ക സനറെല്ലി അപലപിച്ചു. അഫ്ഗാനിസ്ഥാനില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഹിമപാതത്തില്‍ നൂറിലേറെ പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

Top