Six Indian fishermen arrested in Srilanka

രാമേശ്വരം: ഇന്ത്യയുടെ ശക്തമായ പ്രതിഷേധം തുടരുന്നതിനിടെയിലും രാജ്യത്തെ മത്സ്യത്തൊഴിലാളികള്‍ക്കു നേരേ ശ്രീലങ്കന്‍ നാവികസേനയുടെ അതിക്രമങ്ങള്‍ തുടരുന്നു. സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് തമിഴ്‌നാട്ടിലെ ആറു തൊഴിലാളികളെ ലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു.

മത്സ്യത്തൊഴിലാളികളുടെ പത്തോളം ബോട്ടും നാവികസേന പിടിച്ചെടുത്തു. പിടിയിലായ മത്സ്യത്തൊഴിലാളികളെ തലൈമന്നാറിലെ നാവികകേന്ദ്രങ്ങളിലേക്കു മാറ്റിയിരിക്കുകയാണ്.

ശക്തമായ കാറ്റ് വീശുന്നതിനാല്‍ നാഗപട്ടണം, പുതുകോട്ടൈ എന്നിവിടങ്ങളിലുള്ളവര്‍ മത്സ്യബന്ധനത്തിനു പോയിട്ടില്ലെന്ന് ഫിഷറീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Top