ഇന്ത്യൻ വ്യോമ സേനയുടെ ഗരുഡ് കമാൻഡോകൾക്ക് ആറ് ഗാലൻട്രി പുരസ്കാരങ്ങൾ

COMMANDO

ന്യൂഡല്‍ഹി : ഇന്ത്യൻ വ്യോമ സേനയുടെ ഒരു യൂണിറ്റിന് ആറ് ഗാലൻട്രി അവാർഡുകൾ ലഭിച്ചു. എലൈറ്റ് ഗരുഡ് കമാൻഡോ ഫോഴ്സിലെ ഒരു യൂണിറ്റിനാണ് അവാർഡ് ലഭിച്ചത്. ഉദ്യോഗസ്ഥർക്ക് കശ്മീർ വാലിയിലെ ഭീകരവാദ-വിരുദ്ധ ഓപ്പറേഷനുകൾക്കാണ് അവാർഡ് ലഭിച്ചത്.

ആർമിയുടെ സ്പെഷ്യൽ ഫോഴ്സ് ഉദ്യോഗസ്ഥരെ പോലെയുള്ള ഒരു വിഭാഗം കമാൻഡോയ്കളാണ് ‘ഗരുഡ്.’ കഴിഞ്ഞ വർഷം നടന്ന രണ്ടു വ്യത്യസ്ത ഓപ്പറേഷനുകളിലായി എട്ട് ഭീകരവാദികളെ ഈ യൂണിറ്റ് വധിച്ചിരുന്നു. ഓപ്പറേഷന്റെ ഇടയിൽ സംഘത്തിലെ മൂന്ന് ഉദ്യോഗസ്ഥരും മരണമടഞ്ഞിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ ഇതേ സംഘം തന്നെ രണ്ട് തീവ്രവാദികളെ വധിച്ചിരുന്നു. പിന്നീട് നവംബറിലെ ഒരു ഓപ്പറേഷനിൽ ആറ് താവ്രവാദികളെ വധിച്ചിരുന്നു. ആ ഓപ്പറേഷനിൽ ജ്യോതി പ്രകാശ് നിരല എന്ന ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ട ഉദ്യോഗസ്ഥന്റെ വിയോഗത്തിൽ, റിപ്പബ്ലിക് ദിവസത്തെ പരേഡിൽ,രാഷ്ട്രപതി രാം നാഥ് കോവിന്ദ് നിരലയുടെ ഭാര്യയ്ക്ക് അശോക ചക്രം നൽകിയിരുന്നു. രാഷ്ട്രപതിയിൽ നിന്നും മാലതി ദേവി അശോക ചക്ര ഏറ്റു വാങ്ങി.

“നിരലയുടെ ആയുധങ്ങളെക്കുറിച്ചുള്ള അറിവാണ് ഇതിനെല്ലാം കാരണം,” കമാൻഡ് ഓഫീസർ (സി.ഓ) സ്ക്വഡ്രൺ ലീഡർ രാജീവ് ചൗഹന് അഭിമാനത്തോടെ രേഖപ്പെടുത്തി. സ്ക്വഡ്രൺ ലീഡറായ രാജീവ് ചൗഹന് വായു സേനയുടെ മെഡൽ ലഭിച്ചിരുന്നു. ഇത്തരം ഒരു ബഹുമതി ലഭിച്ചതിലും ഈ യൂണിറ്റിന്റെ കമാൻഡോ ആകാൻ സാധിച്ചതിലും സന്തോഷം ഉണ്ടെന്ന് അദ്ദേഹം കൂട്ടി ചേർത്തു.

2017-ൽ രൂപം കൊണ്ട ഈ സംഘത്തിന്റെ 617 യൂണിറ്റാണ് ഇത്. ഈ യൂണിറ്റ് മുമ്പും ഒരു അശോക ചക്രം കരസ്ഥമാക്കിയിരുന്നു. ഇത് കൂടാതെ മൂന്ന് ശൗര്യ ചക്രകളും രണ്ട് വായൂ സേന മെഡലുകളും ഇവർക്ക് ലഭിച്ചിട്ടുണ്ട്. യൂണിറ്റിന് വ്യോമ സേന മേധാവിയുടെ പ്രത്യേക ബഹുമതിയും ലഭിച്ചിരുന്നു. ഇത്തരം പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ആറ് ഗാലൻട്രി അവാർഡുകൾ നൽകിയത്.

Top