പൊന്നാനിയില്‍ കടലില്‍ കാണാതായ ആറ് മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി

പൊന്നാനി: മലപ്പുറം പൊന്നാനിയില്‍ കടലില്‍ കാണാതായ ആറ് മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ മത്സ്യത്തൊഴിലാളികളാണ് ഇവരെ കണ്ടെത്തിയത്.

ഇവരുടെ ബോട്ട് പൂര്‍ണമായും മുങ്ങിപ്പോയി. ആറു പേരെയും പൊന്നാനി ഹാര്‍ബറിലേക്കാണ് കൊണ്ടുവരുന്നത്. ഉള്‍ക്കടലില്‍ വെച്ച് ബോട്ട് തകര്‍ന്ന് വെള്ളം കയറിയാണ് അപകടം ഉണ്ടായത്.

Top