ആഘോഷം ദുരന്തമായി ; പൊന്നാനി ചങ്ങരംകുളത്ത് തോണിമറിഞ്ഞ് കുട്ടികളടക്കം ആറ്‌ മരണം

drowned

പൊന്നാനി : മലപ്പുറം പൊന്നാനി ചങ്ങരംകുളത്ത് തോണിമറിഞ്ഞ് ആറ്‌ മരണം.

മൂന്ന് വിദ്യാര്‍ത്ഥികളും രണ്ട് മുതിര്‍ന്നവരുമാണ് മരിച്ചത്. അപകടത്തില്‍ പെട്ടത് ഒരു കുടുംബത്തിലെ അംഗങ്ങളാണ്.

പൊന്നാനി നരണിപ്പുഴയില്‍ കോള്‍ നിലങ്ങളുടെ ഭാഗമായുള്ള ജലാശയത്തിലാണ് അപകടമുണ്ടായത്. ഏഴ് പേര്‍ തോണിയില്‍ ഉണ്ടായിരുന്നു വൈഷ്ണവ് (20), അഭിനാഷ് (13), ജെസിക (14), പ്രസീന (14), മിനു എന്നിവരാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം.

വേലായുധന്‍ (55) എന്നയാള്‍ രക്ഷപെട്ടു. ഇയാളെ തൃശൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

അവധി ആഘോഷിക്കാനെത്തിയവര്‍ സമീപത്ത് ബണ്ട് പൊട്ടിയുണ്ടായ ജലപ്രവാഹം കാണുന്നതിനായി പോയ വഴിക്കാണ് തോണി മറിഞ്ഞത്.

Top