സര്‍ക്കാര്‍ ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്പളം തിരികെ നല്‍കും

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും പിടിച്ചെടുത്ത തുക തിരികെ നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഈ തുക ഒന്‍പത് ശതമാനം പലിശയോടെ പിഎഫില്‍ നിക്ഷേപിക്കും. അടുത്ത വര്‍ഷം ഏപ്രിലില്‍ ഈ തുക പിന്‍വലിക്കാന്‍ സാധിക്കും.

കോവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കുവാനാണ് കഴിഞ്ഞ അഞ്ച് മാസമായി സര്‍ക്കാര്‍ ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്പളം വീതം പിടിച്ചിരുന്നത്. ഈ തുക തിരികെ നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു.

Top