ബിസിസിഐ രണ്ട് കിലോ മീറ്റര്‍ ഓട്ട മത്സരത്തിൽ പരാജയപ്പെട്ട് ആറ് ഇന്ത്യന്‍ താരങ്ങള്‍

BCCI

മുംബൈ: ബി.സി.സി.ഐ നടത്തിയ ഫിറ്റ്‌നെസ് ടെസ്റ്റില്‍ ആറ് ഇന്ത്യന്‍ താരങ്ങള്‍ പരാജയപ്പെട്ടു. സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, നിതീഷ് റാണ, രാഹുല്‍ തെവാട്ടിയ, സിദ്ധാര്‍ത്ഥ് കൗള്‍, ജയ്‌ദേവ് ഉനദ്കട്ട് എന്നിവരാണ് ടെസ്റ്റില്‍ പരാജയപ്പെട്ടത്. യോയോ ടെസ്റ്റിന് പുറമെ ബി.സി.സി.ഐ പുതുതായി താരങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയ രണ്ട് കിലോ മീറ്റര്‍ ഓട്ടമാണ് താരങ്ങള്‍ക്ക് പൂര്‍ത്തികരിക്കാന്‍ സാധിക്കാഞ്ഞത്. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ വെച്ചാണ് താരങ്ങള്‍ ടെസ്റ്റില്‍ പങ്കെടുത്തത്.

എന്നാൽ പുതിയ ശാരീരിക ക്ഷമതാ ടെസ്റ്റ് താരങ്ങള്‍ ആദ്യമായി ചെയ്യുന്നതിനാല്‍ പരാജയപ്പെട്ടവര്‍ക്ക് വീണ്ടും അവസരം നല്‍കുമെന്ന് ബി.സി.സി.ഐ വ്യക്തമാക്കിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ അഞ്ച് ട്വന്റി 20 മത്സരങ്ങളിലും മൂന്ന് ഏകദിന മത്സരങ്ങളിലും പങ്കെടുക്കുന്നതിന് മുന്‍പായാണ് താരങ്ങള്‍ക്ക് ശാരീരിക ക്ഷമതാ ടെസ്റ്റ് നടത്തിയത്.

Top