ഗുജറാത്തില്‍ ബോട്ട് മറിഞ്ഞ് ആറു കുട്ടികള്‍ മരിച്ചു

ഗുജറാത്തില്‍ ബോട്ട് മറിഞ്ഞ് ആറു കുട്ടികള്‍ മരിച്ചു. വഡോദരയ്ക്ക് സമീപമുള്ള ഹരണി തടാകത്തിലാണ് സംഭവം. മരിച്ച ആറു കുട്ടികളും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ആയിരുന്നു. സ്വകാര്യ സ്‌കൂളിലെ 23 വിദ്യാര്‍ഥികളും നാല് അധ്യാപകരുമാണ് ബോട്ടില്‍ ഉണ്ടായിരുന്നത്.

11 കുട്ടികളെ രക്ഷപ്പെടുത്തിയതായി വിവരം. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ അനുശോചനം രേഖപ്പെടുത്തി.അപകടത്തില്‍പ്പെട്ടവര്‍ക്ക് അടിയന്തര സഹായവും ചികിത്സയും ലഭ്യമാക്കാന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ അറിയിച്ചു.വിദ്യാര്‍ത്ഥികള്‍ ആരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ലെന്നാണ് ലഭ്യമാകുന്ന വിവരം. തടാകത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Top