മലപ്പുറത്ത് വള്ളം മറിഞ്ഞ് ആറു കുട്ടികളുടെ മരണം ; മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

drowned

തിരുവനന്തപുരം: മലപ്പുറം ചങ്ങരംകുളത്തില്‍ വള്ളം മറിഞ്ഞ് ആറു കുട്ടികള്‍ മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി.

കളക്ടറോടും ജില്ലാ പൊലീസ് മേധാവിയോടുമാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദ്ദേശം.

മലപ്പുറം പൊന്നാനി ചങ്ങരംകുളത്ത് തോണിമറിഞ്ഞ് ആറ് മരണം.

മൂന്ന് വിദ്യാര്‍ത്ഥികളും രണ്ട് മുതിര്‍ന്നവരുമാണ് മരിച്ചത്. അപകടത്തില്‍ പെട്ടത് ഒരു കുടുംബത്തിലെ അംഗങ്ങളാണ്.

പൊന്നാനി നരണിപ്പുഴയില്‍ കോള്‍ നിലങ്ങളുടെ ഭാഗമായുള്ള ജലാശയത്തിലാണ് അപകടമുണ്ടായത്. ഏഴ് പേര്‍ തോണിയില്‍ ഉണ്ടായിരുന്നു വൈഷ്ണവ് (20), അഭിനാഷ് (13), ജെസിക (14), പ്രസീന (14), മിനു എന്നിവരാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം.

വേലായുധന്‍ (55) എന്നയാള്‍ രക്ഷപെട്ടു. ഇയാളെ തൃശൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

അവധി ആഘോഷിക്കാനെത്തിയവര്‍ സമീപത്ത് ബണ്ട് പൊട്ടിയുണ്ടായ ജലപ്രവാഹം കാണുന്നതിനായി പോയ വഴിക്കാണ് തോണി മറിഞ്ഞത്.

Top